കുവൈത്ത് സിറ്റി: മാനവ വിഭവിശേഷി അതോറിറ്റിയിലെ എംപ്ലോയ്മെന്റ് പ്രൊട്ടക്ഷൻ സെക്ടറിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയിരുന്ന ഡോ. മുബാറക് അൽ-ജാഫ്ർ ഇനി PAM ഡയറക്ടർ ജനറലിൻ്റെ ചുമതല വഹിക്കും. നീതിന്യായ മന്ത്രിയും ഇന്റഗ്രിറ്റി എൻഹാൻസിങ് അഫയേഴ്സ് സഹമന്ത്രിയുമായ ജമാൽ അൽ ജലാവിയാണ് അദ്ദേഹത്തെ നിയോഗിച്ചത്. അഹമ്മദ് അൽമൂസ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്നും വിരമിച്ച സാഹചര്യത്തിലാണിത്. വരുംദിവസങ്ങളിൽ വകുപ്പ് ഡയറക്ടർമാർ ചേർന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സ്ഥാനത്ത് പുതിയ ആളെ നിയമിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.