കുവൈത്ത് സിറ്റി : ജൂൺ 30, കുവൈത്തിൽ റെസ്റ്റോറന്റ് രംഗത്തെ പ്രമുഖരായ തക്കാര ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പുതിയ ടി-ഗ്രിൽ റെസ്റ്റോറന്റ് ഫഹാഹീലിൽ പ്രവർത്തനം ആരംഭിച്ചു.ഉദ്ഘാടന ചടങ്ങിൽ
ഗ്രൂപ്പ് ചെയർമാൻ ഹമൂദ് അൽ ഫദ്ലി, മാനേജിഗ് ഡയറക്ടർ
അബ്ദുൽ റഷീദ്,
മുഹമ്മദ് അലി UC എന്നിവർ സംബന്ധിച്ചു.ഇന്ത്യൻ രുചിക്കൂട്ടുകൾ ചേർത്ത് പാചകം ചെയ്യുന്ന അറബിക് ഗ്രിൽ ഭക്ഷ്യ വിഭവങ്ങളാണു ടി ഗ്രില്ല് റെസ്റ്റോറന്റിന്റെ പ്രത്യേകത എന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാൻ സൗകര്യ പ്രദമായ രീതിയിൽ വിശാലമായാണു ടി ഗ്രിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫഹഹീൽ ലുലു സെന്ററിനും (OLD) തക്കാരാ റെസ്റ്ററന്റിനും അടുത്താണ് പുതിയ സ്ഥാപനം