രാഹുല്‍ ഗാന്ധി വരുന്ന സമയത്ത് കോണ്‍ഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തത്: വി.ഡി സതീശന്‍

0
27

എ.കെ.ജി സെന്ററിനുനേരെ ഉണ്ടായ ആക്രമണമണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്സ് ആണെന്ന് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ്  പറയുന്നതെന്ന് സതീശൻ ചോദിച്ചു.. അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും പൊലീസ് അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറ‍ഞ്ഞു.

സിസി ടിവി ദൃശ്യങ്ങൾ വ്യക്തമല്ല. നിലവിലെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.രാഹുൽ ​ഗാന്ധി വരുന്ന സമയത്ത് കോൺഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്.  കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘