കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികളുടെ താമസരേഖ ഇടപാടുകൾ സഹേൽ ആപ്പ് വഴി പൂർത്തിയാക്കാം. കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനാണ് സഹേൽ . ഇതോടെ പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിന് വിദേശകാര്യ മന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി വിഭാഗത്തിലും ഇനി പോകേണ്ടതില്ല .
വൈദ്യപരിശോധന, വിരലടയാള പരിശോധന എന്നിവ പൂർത്തിയാക്കിയ ശേഷം സ്പോൺസർമാർക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇടപാടുകൾ പൂർത്തിയാക്കുവാൻ ഇതിലൂടെ സാധിക്കുമെന്നും ആദ്യമായാണു ഇത്തരമൊരു സേവനം ആരംഭിക്കുന്നതെന്നും ‘സഹെൽ’ വക്താവ് യൂസഫ് അൽ കാസിം അറിയിച്ചു.
ഇതോടൊപ്പം ഗാർഹിക തൊഴിലാളികളുടെ വൈദ്യ പരിശോധനക്കുള്ള മുൻ കൂർ അപ്പോയിന്റ്മെന്റും പുതിയസംവിധാനം വഴി ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു