അനധികൃതമായി വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് നിർമ്മിച്ച് നൽകിയ ആൾ ഷുവൈഖിൽ പിടിയിലായി

0
32

കുവൈത്ത് സിറ്റി: വാഹനങ്ങൾക്ക് അനധികൃതമായി ലൈസൻസ് പ്ലേറ്റുകൾ നിർമ്മിച്ച് നൽകിയ ആളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കടയിൽ അനധികൃതമായി വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ നിർമ്മിച്ച് നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. ഇയാൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.