കുവൈത്ത് സിറ്റി: സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമുള്ള മരുന്ന് ക്ഷാമം, കുവൈത്തിലെ ജനങ്ങൾ പ്രതിസന്ധിയിലാക്കി . കാൻസർ രോഗികളെയാണ് ഏറ്റവും അധികം ബാധിച്ചതെന്ന് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. രണ്ടുമാസത്തോളമായി മരുന്നുകൾ ലഭിക്കാത്തതുമൂലം ചില രോഗികളുടെ ആരോഗ്യനില വഷളായി. ഇക്കാരണത്താൽ അഞ്ച് രോഗികളെ ഒരാഴ്ചയ്ക്കുള്ളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു, ചിലർക്ക് ചികിത്സയ്ക്കായി അയൽരാജ്യങ്ങളിലേക്ക് പോകേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു. കാൻസർ മരുന്നുകൾ മാത്രമല്ല ഭേദമാക്കാൻ കഴിയാത്ത മറ്റ് ചികിത്സയ്ക്കുള്ള മരുന്നുകൾക്കും ക്ഷമം നേരിടുന്നതായി ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയതായി റിപ്പോർട്ടിലുണ്ട്.