ഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 17ന് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു.
പാർലമെന്റ്കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സർവകക്ഷിയോഗം വിളിച്ചത്. ഇന്ത്യ-ചൈന അതിർത്തി തർക്കം, അഗ്നിപഥ് പദ്ധതി, രൂപയുടെ മൂല്യത്തകർച്ച, വനം സംരക്ഷണ ഭേദഗതി നിയമം തുടങ്ങിയ സുപ്രധാന ബില്ലുകൾക്കും ചർച്ചകൾക്കും പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പകളും വർഷകാല സമ്മേളനത്തിൽ നടക്കും. ജൂലൈ 18ന് ആരംഭിക്കുന്ന വർഷകാല സമ്മേളനം ആഗസ്റ്റ് 13ന് അവസാനിക്കും.