18 വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്ര സർക്കാർ

0
24

18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ്  ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് സൗജന്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഈ മാസം 15 മുതൽ 75 ദിവസത്തേക്കാണ് സൗജന്യ വാക്സിൻ വിതരണം. രാജ്യത്ത് ഇതുവരെ 18-59 പ്രായത്തിലുള്ള 77 കോടി ജനങ്ങളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് മുൻ കരുതൽ ഡോസ് സ്വീകരിച്ചിട്ടുള്ളത്.