ഫ്രണ്ട്സ്  ഓഫ് കണ്ണൂർ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
33

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ  ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ്  അസോസിയേഷൻ (ഫോക്ക്) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 73-)o വാർഷികം  ആഘോഷിച്ചു.

അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ശ്രീ.കെ ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.  ഇന്ത്യൻ കമ്മൂണിറ്റി സ്ക്കൂൾ അദ്ധ്യാപകൻ ശ്രീ വിനു മാസ്റ്റർ  മുഖ്യ പ്രഭാഷണം നടത്തി.

ജനറൽ  സെക്രട്ടറി ശ്രീ. സേവ്യർ ആന്റണി  സ്വാഗതം ആശംസിച്ച ചടങ്ങിൽ കുവൈറ്റിലെ പ്രശസ്ത സാമൂഹിക പ്രവർത്തകരായ ശ്രീ രഘു നാഥൻ നായർ, മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ ശ്രീ ഹംസ പയ്യന്നൂർ, ഫോക്ക് ഉപദേശക സമിതി അംഗം ശ്രീ അനിൽ കേളോത്ത്,  വൈസ് പ്രസിഡന്റ്‌ ശ്രീ രെജിത് കെ സി, ശ്രീ.സുമേഷ്, ട്രെഷറർ ശ്രീ വിനോജ് കുമാർ, ഫോക്ക് വനിതാ വേദി ജോയിന്റ് കൺവീനർ ശ്രീമതി.ശരണ്യ പ്രിയേഷ്,  ജോയിന്റ് സെക്രട്ടറി ശ്രീമതി മഹിജ ഹേമാനന്ദ്, ഫോക്ക് ബാലവേദി കൺവീനർ കുമാരി. അനാമിക സോമൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.   പ്രോഗ്രാം കൺവീനർ ശ്രീ. പ്രസാദ് നമ്പ്യാർ   നന്ദി രേഖപ്പെടുത്തി. മെട്രോ മെഡിക്കലുംമായി ചേർന്ന് അംഗങ്ങൾക്ക് നൽകുന്ന പ്രിവിലേജ് കാർഡുകളുടെ വിതരണ ഉത്ഘാടനം ശ്രീ.ഹംസ പയ്യന്നൂർ ചാരിറ്റി ജോ.കൺവീനർ ശ്രീ.രാജേഷ് കുട്ടന് നൽകിക്കൊണ്ട് നിർവഹിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ഗാന്ധി സ്മൃതി  ചിത്ര പ്രദർശ

നവും സംഘടിപ്പിക്കുകയുണ്ടായി.

സ്വാതന്ത്യദിനമായി ബന്ധപ്പെട്ട ഫോക്ക് ബാലവേദിയുടെയും, മാതൃഭാഷ സമിതിയുടെയും നേതൃത്വത്തിൽ കുട്ടികളുടെ   വിവിധ കലാ  പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ചടങ്ങിൽ വെച്ച് പ്രവാസ ജീവിതം മതിയാക്കി  നാട്ടിലേക്ക് മടങ്ങുന്ന ഫോക്ക് അബ്ബാസിയ സൗത്ത് യൂണിറ്റ് മെമ്പർ ശ്രീ. പുരുഷോത്തമൻ ടി,  ജലീബ് നോർത്ത് യൂണിറ്റ് അംഗം ശ്രീ രാജീവൻ സി എന്നിവർക്ക് ഫോക്കിന്റെ സ്നേഹോപഹാരം കൈമാറി.

പരിപാടിയിൽ ഫോക്ക് അബ്ബാസിയ,  ഫഹാഹീൽ,  സെൻട്രൽ മേഖലകളിലെ 15 യൂണിറ്റുകളിൽ നിന്നുമായി 250 ൽ അധികം അംഗങ്ങൾ പങ്കെടുത്തു.