കുവൈത്തിൽ ഇന്ധനവില വർധിപ്പിക്കില്ല

0
15

കുവൈത്ത് സിറ്റി: അന്താരാഷ്‌ട്ര വിലയ്‌ക്കൊപ്പം ഇന്ധനവില വർധിപ്പിക്കാൻ കുവൈത്ത് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതരെ ഉദ്ധരിക്കു് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ സബ്‌സിഡി അവലോകന സമിതി ഇന്ധന വില വർധന ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് അവർ പറഞ്ഞു.  സബ്‌സിഡികൾ വർധിപ്പിക്കണോ കുറയ്ക്കണോ അതോ പ്രത്യേക ഗ്രൂപ്പുകൾക്ക് നൽകണോ എന്ന് നിർണ്ണയിക്കാൻ സമിതി റിപ്പോർട്ട് മന്ത്രിസഭക്ക് സമർപ്പിക്കും.