കുവൈത്ത് സിറ്റി: പൊതു ശുചിത്വം സംബന്ധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി തയ്യാറാക്കിയ കരട്ഓ ർഡിനൻസിലാണ് പുതിയ നിർദ്ദേശമുള്ളത് . തുറസായ സ്ഥലങ്ങളിൽ വസ്ത്രങ്ങളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി തൂക്കുന്നതിന് 500 ദിനാർ വരെ പിഴ ചുമത്തും. പൊതു ശുചിത്വം ഉറപ്പാക്കുന്നതിനുള്ള കടുത്ത നടപടികളുടെ ഭാഗമായാണിത്.
പൊതു സ്ഥലങ്ങളിൽ ഗ്രില്ലിംഗ് നടത്തുന്നതിനും നിരോധനം ഉണ്ട്. നടപ്പാതകൾ, തെരുവുകൾ, സ്ക്വയറുകൾ, പൊതു പാർക്കുകൾ, വാട്ടർഫ്രണ്ടുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള വസ്‌തുക്കൾ എന്നിവിടങ്ങളിൽ ആണിത്. ഗ്രില്ലിംഗ് അനുവദനീയമാണെന്ന് വ്യക്തമായി പ്രസ്താവിച്ചില്ലെങ്കിൽ ഈ പ്രദേശങ്ങളിൽ അത്തരം നടപടികൾ കൈക്കൊള്ളുന്നത് കുറ്റകരമാവും. ഈ നിർദ്ദേശം അനുസരിക്കാത്തവർക്ക് പരമാവധി 5,000 ദിനാറും കുറഞ്ഞത് 2000 ദിനാറും പിഴയും ചുമത്തും. കൂടാതെ, തെരുവിന് അഭിമുഖമായി പരവതാനികളും ഫർണിച്ചറുകളും കഴുകുന്നതും നിരോധിച്ചിട്ടുണ്ട്.