കെ കെ രമക്കെതിരെ നിയമ സഭയിൽ എം എം മണി നടത്തിയ പരാമര്‍ശത്തിനെതിരെ ശക്തിയായ പ്രതികരിച്ച സി പി ഐ നേതാവ് ആനിരാജക്കെതിരെ അധിക്ഷേപ പരാമർശവുമായി എം എം മണി. ‘ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത്, അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ ‘ എന്നായിരുന്നു എം എം മണിയുടെ വാക്കുകൾ.
കെ.കെ.രമയെക്കുറിച്ച് പറഞ്ഞത് ആലോചിച്ചുതന്നെയാണ്. സമയം കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായി പറഞ്ഞേനെ. ഇനിയും പറയും. എം എല്‍ എ ആയിരിക്കുന്നവര്‍ സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ തിരിച്ചുപറയുന്നതും കേള്‍ക്കണമെന്നും എം.എം.മണി പറഞ്ഞു.