കെ.എസ്. ശബരിനാഥിനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ച കേസിൽ ആയിരുന്നു ശബരിനാഥനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടത്.
പ്രതിപക്ഷം നിയമസഭയിൽ ശൂന്യവേളയില്‍ വിഷയം ഉയര്‍ത്തും. ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കും. . മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ ശക്തികേന്ദ്രം എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ശശിക്കെതിരെയാണ് പ്രതിപക്ഷം വിരല്‍ ചൂണ്ടുന്നത്.
സ്വര്‍ണ – ഡോളര്‍ കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നടപടികളെന്നാണ് ആരോപണം. കറുത്ത വേഷത്തിനെതിരെയുള്ള പൊലീസ് നടപടി, എകെജി സെന്ററിന് നേരെ പടക്കം എറഞ്ഞത് എം.എം മണിയുടെ വിവാദ പ്രസ്താവന ഉള്‍പ്പെടെയുള്ളവ ഉദാഹരണങ്ങളായി പ്രതിപക്ഷം ചൂണ്ടിക്കാട്ടും. മുഖ്യമന്ത്രിക്ക് നേരെ വധശ്രമമാണ് വിമാനത്തിലുണ്ടായതെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ് ഗൂഢാലോയ്ക്ക്പിറകിലെന്നും ഉള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഭരണപക്ഷം.