കുവൈത്തിൽ 6 കിലോ ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ

0
26

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി ഒരാളെ പിടിയിൽ. 6 കിലോഗ്രാം ഹാഷിഷും 10 ഗ്രാം മെത്തയുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ അധികൃതർ വ്യക്തമാക്കി