കെ കെ എം എ സൗഹൃദ സമ്മേളനം വെള്ളിയാഴ്ച നടക്കും

0
50

മാനവികതയുടെ വർത്തമാനം എന്ന തലക്കെട്ടിൽ കുവൈറ്റ്‌ കേരളം മുസ്ലിം അസോസിയേഷൻ 22 ആം തീയതി ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്ന സൗഹൃദ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ജന ബാഹുല്യം കണക്കിലെടുത്തു വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നമസ്കാരത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി സംഘാടക സമിതി ഭാരവാഹികളായ എ വി മുസ്തഫ, പി റഫീഖ്, വി എച്ച് മുസ്തഫ എന്നിവർ അറിയിച്ചു.
മുഖ്യതിഥി പി എം എ ഗഫൂർ കുവൈത്തിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന് എയർ പോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.

ചെയർമാൻ ഹംസ പയ്യന്നൂർ പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ ജനറൽ സെക്രട്ടറി കെ സി റഫീഖ് സംഘാടക സമിതി അംഗങ്ങളായ മജീദ് റവാബി, കെ.ഓ.മൊയ്‌ദു, ലത്തീഫ് എടയൂർ, അബ്ദുൽ കാലം മൗലവീ, കെ സി കരീം , മുസ്തഫ മാസ്റ്റർ, സി എം അഷ്‌റഫ്, ശിഹാബ്, എം ടി നാസ്സർ എന്നിവർ ചേർന്നു സ്വീകരിച്ചു.