ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി എല്‍ദോസ് പോള്‍

0
13

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തി മലയാളി താരം എല്‍ദോസ് പോള്‍.
ഗ്രൂപ്പ് എയില്‍ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് ഫൈനല്‍ ഉറപ്പിച്ചത്.

ആദ്യ ശ്രമത്തില്‍ 16.12 മീറ്റർ ചാടി എട്ടാം സ്ഥാനത്തായിരുന്നു എല്‍ദോസ്. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 16.68 കണ്ടെത്താനായത് തുണയായി. മൂന്നാം ശ്രമത്തില്‍ 16.34 ആണ് എല്‍ദോസ് പോള്‍ ചാടിയത്. എല്‍ദോസ് പോളിനൊപ്പം പ്രവീണ്‍ ചിത്രവെല്ലും ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കായി മത്സരിച്ചിരുന്നു. എന്നാല്‍ ഫൈനലിലെത്താന്‍ താരത്തിനായില്ല.