കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ കുരങ്ങു വസൂരി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. മങ്കി പോക്സുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ശനിയാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സംശയാസ്പദമായ കേസുകൾ നിരീക്ഷിക്കാനും രോഗമുള്ളവർക്ക് ഐസൊലേഷനും പരിശോധനാ ഇടങ്ങളും നൽകാനുമുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.