കുവൈത്ത് സിറ്റി: കുവൈത്തിൽ 3 പ്രവാസികൾക്ക് വധശിക്ഷ. ഹമദ് അൽ മുല്ല അധ്യക്ഷനായ കുവൈറ്റ് ക്രിമിനൽ കോടതിയാണ് മൂന്ന് ഇറാനിയൻ പൗരന്മാർക്ക് വധശിക്ഷ വിധിച്ചത്. 169 കിലോഗ്രാം സൈക്കോട്രോപിക് ലഹരിവസ്തുക്കളും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനും
രാജ്യത്തേക്ക് കടത്തി എന്നതാണ് ഇവർക്കെതിരായ കുറ്റം.ബുബിയാൻ ദ്വീപിന് സമീപത്തുനിന്നാണ് അധികൃതർ ഇവരെ പിടികൂടിയിരുന്നത്.