കുവൈത്ത് സിറ്റി: വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റ് സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നതായ് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. മന്ത്രാലയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ പ്രചരിക്കുന്ന അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന തെറ്റായ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെതിരെയും ഹാക്കിംഗിനായി സമൂഹമാധ്യമ ഉപയോക്താക്കളുടെ ടെലിഫോൺ നമ്പറുകൾ പോലുള്ള വ്യക്തിഗത വിവരങ്ങും തട്ടിയെടുക്കുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.