“ബേബി-ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്” പദവി രണ്ടാം തവണയും നേടി അൽ-അദാൻ ആശുപത്രി

0
28

കുവൈത്ത് സിറ്റി: അൽ-അദാൻ ഹോസ്പിറ്റലിന് വീണ്ടും “ബേബി-ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്” (BFHI) പദവി ലഭിച്ചതായി അൽ-അഹമ്മദി ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ.അഹമ്മദ് അൽ-ഷാത്തി അറിയിച്ചു. കുവൈത്തിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ ഈ പദവി നേടുകയും നിലനിർത്തുകയും ചെയ്യുന്ന ആദ്യ ആശുപത്രിയാണിത് എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നേട്ടം കൈവരിക്കുന്നതിന് കാരണമായത് ആശുപത്രി ജീവനക്കാരുടെ മികച്ച പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.