കണ്ണൂരില്‍ ഏഴ് വയസുകാരിക്ക് മങ്കിപോക്‌സ് ലക്ഷണങ്ങള്‍

0
37

യുകെയില്‍നിന്ന് കണ്ണൂരിൽ എത്തിയ കുട്ടിക്ക് മങ്കിപോക്‌സ് ലക്ഷണങ്ങള്‍. ഏഴു വയസ്സുകാരിയായ പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കുട്ടി അച്ഛനും അമ്മയ്ക്കും ഒപ്പം നാട്ടിൽ എത്തിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസേലേഷന്‍ മുറിയില്‍ അഡ്മിറ്റ് ചെയ്തു. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനമ്മമാരും നിരീക്ഷണത്തിലാണ്.