കുവൈറ്റിലെ ഫാം ഏരിയ ആയ കബ്ദിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായി ‘കബദ് മലയാളി കൂട്ടായ്മ’ സംഘടന രൂപീകരിച്ചു.
അഡ്വൈസറി ചെയർമാൻ ഒ.വി പുഷ്പരാജൻ,വൈസ് :ചെയർമാൻ മുജീബ് നാദാപുരം മറ്റ് അഡ്വൈസറി അംഗങ്ങൾ ആയ അഹമ്മദ് കുഞ്ഞി.എൻ.പി,
അബ്‌ദുൾ കാദർ എൻ.പി,
അക്ബർഅലിപെരുമ്പ,
ഷംസുദ്ധീൻ പെരുമ്പ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയിൽ പ്രസിഡന്റ് ആയി റിയാസ് ഓർച്ച സെക്രട്ടറി ഷരീഫ്, ട്രഷറർ അബ്ദുൾ റഹീം എംകെ എന്നിവരെയും തിരഞ്ഞെടുത്തു.
കുവൈറ്റിലെ ഉൾമേഖലയിൽ താമസിക്കുന്ന നിർധരരായ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുക എന്ന സദുദ്ദേശത്തോടു കൂടി തുടങ്ങിയ സംഘടനയിൽ ഒ.വി.പുഷ്പരാജൻ അധ്യക്ഷത വഹിച്ചു,ഷെരീഫ് സ്വാഗതം പറഞ്ഞു,
അക്ബർ പെരുമ്പ നന്ദി രേഖപ്പെടുത്തി.