കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്കിൽ ഗണ്യമായ വർദ്ധനവ്‌

0
25

കുവൈത്ത് സിറ്റി: കുവൈത്തിൽ മധ്യ വേനൽ അവധി കഴിഞ്ഞ് സെപ്തംബർ ആദ്യ ആഴ്ചയോട്‌ കൂടി ഇന്ത്യൻ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കും എന്നിരിക്കെ കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്കിൽ ഗണ്യമായ വർദ്ധനവ്‌. ഏറ്റവും കുറഞ്ഞ നിരക്ക്‌ 130 ദിനാർ മുതലാണ്. അതേസമയം കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാണ്.

കോവിഡ്‌ നിയന്ത്രണം പൂർണ്ണമായി നീക്കിയ ശേഷമുള്ള ആദ്യ മധ്യ വേനൽ അവധിയിൽ നിരവധി പേരാണ് കുടുംബ സമേതം നാട്ടിലേക്ക്‌ പോയത്‌. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ മടക്ക യാത്രക്കുള്ള ടിക്കറ്റ്‌ നിരക്ക് തൊട്ടു മുമ്പുള്ള മാസങ്ങളേക്കാൾ ഇരട്ടിയായി.

അടുത്ത മാസം ഓണം പ്രമാണിച്ചും യാത്രക്കാരുടെയും എണ്ണത്തിലും വർദ്ധനവ് ഉണ്ടാകും.
ഇതോടെ അടുത്ത മാസം പകുതി വരെയെങ്കിലും ടിക്കറ്റ്‌ നിരക്ക്‌ ഇതേ നിലയിൽ തുടരാൻ സാധ്യതയുള്ളതായാണ് ട്രാവൽ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്‌.