തോമസ് ഐസക് അടുത്ത ബുധനാഴ്‌ചവരെ ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

0
30
Issac

തോമസ് ഐസക് അടുത്ത ബുധനാഴ്‌ചവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി.ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ തോമസ് ഐസക്ക് ഹൈക്കോതിയില്‍ ഹര്‍ജി നൽകിയത്. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തോമസ് ഐസക്കിനെ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് പറഞ്ഞ കോടതിഹർജി അടുത്ത ബുധനാഴ്‌ച പരിഗണിക്കാൻ മാറ്റി വച്ചു.