കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യം ചൂടേറിയതായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പല പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്.47 മുതൽ 49 ഡിഗ്രി സെൽഷ്യസ് ചൂട് പരമാവധി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.വെള്ളിയാഴ്ച ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകും, മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ മേഖലയുള്ള പൊടിക്കാറ്റ് ആയിരിക്കും. ചൂടു കാലാവസ്ഥയിൽ തിരശ്ചീന ദൃശ്യപരത കുറയാൻ ഇത് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.