ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . ഒരു സ്കൂളിലും ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
എന്നിട്ടും പ്രതിഷേധിക്കുന്ന ആളുകളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്നും മന്ത്രി പറഞ്ഞു.
ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുസ്ലിം സംഘടനകള്‍ കോഴിക്കോട് യോഗം ചേര്‍ന്നിരുന്നു. ഇതിനെതിരെ ബോധവത്കരണ കാമ്പയിന് സംഘടിപ്പിക്കുമെന്ന് സമസ്ത വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്.