കുവൈത്ത് സിറ്റി: അനധികൃതമായി വിസ കച്ചവടം നടത്തിയ പൗരന് കുവൈത്ത് കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിൽ നിന്നുള്ള പ്രവാസികൾക്ക് വ്യാജ വിസകൾ നൽകി പണം തട്ടിയെടുത്ത് എന്ന കുറ്റത്തിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. കുവൈറ്റികളും വിദേശികളും ഉൾപ്പെടെ ഒട്ടനവധി പേരാണ് വ്യാജ വിസ കച്ചവടവുമായി ബന്ധപ്പെട്ട് കുവൈത്തിൽ പിടിയിലായത് .