ഭക്ഷ്യവസ്തുക്കൾക്കൊപ്പം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 41 കിലോഗ്രാം ലിറിക്ക പൗഡർ പിടികൂടി

കുവൈത്ത് സിറ്റി: 41 കിലോഗ്രാം ലിറിക്ക പൗഡർ അടങ്ങിയ അഞ്ച് പെട്ടി ഭക്ഷ്യ സപ്ലിമെന്റുകൾ എയർ കാർഗോ കസ്റ്റംസ് പിടിച്ചെടുത്തു.ഒരു ഏഷ്യൻ രാഷ്ട്രത്തിൽ നിന്നാണ് പാക്കേജ് കുവൈത്തിലേക്ക് വന്നതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് വെളിപ്പെടുത്തി.എല്ലാ തുറമുഖങ്ങളിലും പരിശോധന നടപടികൾ കർശനമാക്കിയതായും, കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.