ജിസിസി രാജ്യങ്ങളിലേക്കുള്ള കാർ യാത്രയ്ക്കായുള്ള ഇ-സേവനത്തിന്റെ ഒന്നാം ഘട്ടം കുവൈത്തിൽ ആരംഭിച്ചു

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ കാറുകൾ ഉപയോഗിച്ച് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് പോകുന്നതിന് അനുമതി നൽകുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങളുടെയും ഏകീകരണ സംവിധാനങ്ങളുടെയും ആദ്യ ഘട്ടം ആരംഭിച്ചതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ്  അറിയിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഒരു ഇലക്ട്രോണിക് ലിങ്ക്ലൂടെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)യുടെ “മൈ ഐഡന്റിറ്റി” ആപ്ലിക്കേഷൻ വഴി ഇതിനു വേണ്ടിയുള്ള അഭ്യർത്ഥനകൾ സമർപ്പിക്കാം. പുതിയ ഏകീകൃത സംവിധാനത്തിലൂടെ  ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഒന്നിലധികം സന്ദർശനങ്ങൾ ആവശ്യമില്ലാതെ ഇടപാടുകൾ ഉടനടി പരിശോധിക്കാനുള്ള സാധ്യതയും ഈ ഇലക്ട്രോണിക് സേവനങ്ങളുടെ സവിശേഷതയാണെന്ന് അദ്ദേഹം വിശദീകരിച്ചു .പുതിയ സംവിധാനത്തിലൂടെയാണ് പവർ ഓഫ് അറ്റോർണി ഇഷ്യൂ ചെയ്യുന്നത്,  “മൈ ഐഡന്റിറ്റി” ആപ്ലിക്കേഷനും ആഭ്യന്തര മന്ത്രാലയം പ്ലാറ്റ്‌ഫോമും ഉപയോഗിച്ച് രേഖയുടെ പ്രാമാണീകരണം നടക്കുന്നു ഇതിൻറെ ഒരു ഘട്ടത്തിലും മനുഷ്യ ഇടപെടൽ ആവശ്യമില്ല.