ഗ്ലോബൽ കേരളപ്രവാസി അസോസിയേഷൻ (GKPA) കുവൈത്ത് ചാപ്റ്റർ , 2016 മുതൽ ഉള്ള ഭാരവാഹികളെയും വളണ്ടിയർമ്മാരെയും ഒരുമിപ്പിച്ച് കൊണ്ട് ഏകദിന ലീഡേർസ്സ് ക്യാമ്പ് അബ്ബാസിയ ഹെവൻസ് ഹാളിൽ സംഘടിപ്പിച്ചു! രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് GKPA സ്റ്റേറ്റ് ആക്റ്റിംഗ് പ്രസിഡന്റ് ആയ റെജി ചിറയത്ത് , രക്ഷാധികാരി ബാബുജി ബത്തേരി , GKPA മുൻ-ചെയർമാൻ മുബാറക്ക് കാമ്പ്രത്ത് എന്നിവർ നേതൃത്വം നൽകിയ വിവിധ പരിശീലനങ്ങളും പഠനക്ലാസുകളും ലീഡർഷിപ്പ് ഡെവലപ്‌മന്റ് ക്ലാസുകളും പങ്കെടുത്തവർക്ക് വ്യത്യസ്ത അനുഭവമായ്!
ഒരു സംഘടനയുടെ മുഖ്യമായ ഉത്തരവാദിത്വങ്ങളിലൊന്നാണു നാളെക്ക് ഗുണകരമാകും വിധം നേതൃത്വ പാടവം ഉള്ള പുതുതലമുറ നേതാക്കളെ സമൂഹത്തിനു നൽകുക എന്നത്. ഈ ലക്ഷ്യം മുന്നിൽ കണ്ട്കൊണ്ട് എല്ലാ വർഷവും ജികെപിഎ ഭാരവാഹികൾക്കും വളണ്ടിയർമ്മാർക്കും ലീഡർഷിപ്പ് ഡെവലെപ്‌മന്റ് ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട് എന്ന് പ്രസിഡന്റ് പ്രേംസൻ കായംകുളം അറിയിച്ചു.
നേതൃത്വപാടവം ഉള്ളവർക്ക് സംഘടനയെയും സമൂഹത്തേയും കൈപിടിച്ച് ഉയർത്താൻ കഴിയുമെന്നത് നഗ്നസത്യമാണു എന്നും അതിനായ് GKPA പ്രതിജ്ഞാബദ്ധമാണു എന്നും സെക്രെട്ടറി എംകെ പ്രസന്നൻ അറിയിച്ചു.