ജെം സ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവലുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറി

0
22

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ജിസിസി, ഫാർ ഈസ്റ്റ്, യുഎസ് എ എന്നിവിടങ്ങളിലെ ഔട്ട്ലറ്റുകളിൽ ജെം സ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവൽ ആരംഭിച്ചു. അൺകട്ട് ഡയമണ്ട് ആഭരണങ്ങളുടെയും, അമൂല്ല്യ രത്നാഭരണങ്ങളുടെയും മനോഹരമായ ശേഖരം ഈ ഫെസ്റ്റിവൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കും. സ്വർണ്ണത്തിൽ ഹാന്റ് ക്രാഫ്റ്റ് ചെയ്ത ഈ അമൂല്ല്യമായ ആഭരണങ്ങൾ, ഏതൊരവസരത്തിനും അനുയോജ്യമായതും അതിന്റെ മഹനീയത ഉയർത്തുന്നതുമാണ്.

അൺകട്ട് ഡയമണ്ട് ജ്വല്ലറി ശേഖരമായ ഇറ, പ്രഷ്യസ് ജം ജ്വല്ലറി ശേഖരമായ പ്രഷ്യ എന്നീ ശേഖരങ്ങളാണ് ജെം സ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവൽ പ്രധാനമായും അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 22 ക്യാരറ്റ് സ്വർണ്ണത്തിൽ അതിമനോഹരമായി രൂപകൽപന ചെയ്ത അൺകട്ട് ഡയമണ്ട്സിന്റെയും, അമൂല്യ രത്നങ്ങളുടെയും ആകർഷകമായ ശേഖരമാണ് ഇറ കളക്ഷൻ. അതേസമയം 22 ക്യാരറ്റ് സ്വർണ്ണത്തിൽ എമറാൾഡ്ട്സ്, റുബീസ്, സഫയർ എന്നിവ മനോഹരമായി കോർത്തിണക്കിയ ആഭരണ ശേഖരമാണ് പ്രഷ്യ, ഇന്നത്തെ സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്ത അമൂല്യ രത്നാഭരണങ്ങളുടെ മനോഹരമായ ശേഖരം ഇതിൽ ഉൾപ്പെടുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി ഇറ, പ്രഷ്യ ശേഖരങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സീറോ ഡിഡക്ഷൻ ഗോൾഡ് എക്സ്ചേഞ്ച് ഓഫറും മലബാർ ഗോൾഡ് & ഡയമണ്ട്സ് വാഗ്ദാനം ചെയ്യുന്നു.

ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വിവിധ അഭിരുചികൾക്കനുസൃതമായി ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകളാണ് ഒരുക്കിയിരിക്കുന്നത്. വളകൾ, നെക്ലേസുകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവയിലുള്ള എറ്റവും പുതിയ ആഭരണ ശ്രേണിയാണ് ഇറ, പ്രഷ്യ ശേഖരങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സുതാര്യവും വിശദവുമായ പ്രസ് ടാഗോടെയും ഗുണനിലവാര സർട്ടിഫിക്കേഷനോടെയും ഈ ആഭരണങ്ങൾ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. മലബാർ പ്രോമിസിന്റെ ഭാഗമായി ബ്രാൻഡിന്റെ 10 രാജ്യങ്ങളിലുടനീളമുള്ള 285ലധികം ഷോറൂമുകളിലും പരിശോധനയ്ക്ക് വിധേയമാക്കി സെർട്ടിഫൈ ചെയ്ത ഡയമണ്ട്സ്, സ്വർണ്ണാഭരണങ്ങൾക്കും, വജ്രാഭരണങ്ങൾക്കും ബയ് ബാക്ക് ഗ്യാരണ്ടി, സ്വർണ്ണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ സീറോ ഡിഡക്ഷൻ, സൗജന്യ ലൈഫ് ടൈം മെയിന്റനൻസ്, മലബാർ ഗോൾഡ് ഡയമണ്ട്സിൽ നിന്ന് വാങ്ങിയ ആഭരണങ്ങൾക്ക് 15 ദിവസത്തിനുള്ളിൽ ജ്വല്ലറി എക്സ്ചേഞ്ച് തുടങ്ങിയ അനേകം സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.