പ്രവാസികൾ എന്നും നാടിനു വേണ്ടി നിൽക്കുന്നവർ. രമേശ്‌ ചെന്നിത്തല

0
22
ഹരിപ്പാട് : പ്രവാസികൾ എന്നും ജന്മ നാടിനുവേണ്ടി നില കൊള്ളുന്നവർ ആണെന്ന് പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു.  കുവൈറ്റ്‌ കേന്ത്രമാക്കി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ നേതൃത്വം നൽകിയ വിദ്യാഭ്യാസ ധന സഹായ വിതരണ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പത് വ്യവസ്ഥയിൽ പ്രവാസികളുടെ സംഭാവനയെ അദ്ദേഹം പ്രകീർത്തിച്ചു. വലിയ ശമ്പളക്കാർ അല്ലാത്ത സാധരണ ആളുകളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കഴിഞ്ഞ നാലു വര്ഷങ്ങളായി പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടുന്ന പാവപ്പെട്ട കുട്ടികൾക്ക്  നടത്തി വരുന്ന വിദ്യാഭ്യാസ ധന സഹായം എല്ലാ പ്രവാസി സംഘടനകൾക്കും ഒരു മാതൃക ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആലപ്പുഴ ജില്ലയിൽ ആറു താലൂക്കുകളിൽ നിന്നായി പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ 50 കുട്ടികൾക്ക് 10000 രൂപ വീതമാണ് ധന സഹായം നൽകിയത്. ദേശീയ അടിസ്ഥാനത്തിൽ നടന്ന ഡ്രാഗൺ ബോട്ട് റൈസിൽ കേരളത്തിന്‌ വേണ്ടി 3 സ്വർണം നേടിയ മീനാക്ഷിയെ ചടങ്ങിൽ പ്രതിപക്ഷ നേതാവ് ആദരച്ചു. സത്യസന്ധ്തക്കുള്ള
അവാർഡ് നേടിയ അൽ ഫാദിക്ക് നിസ്സാറിനും ഭഗവത് ഗീതയിലെ ഒരു അധ്യായത്തിലെ  മുഴുവൻ ശ്ലോകങ്ങളും  കാണാതെ ചൊല്ലിയ അവന്തികക്കും അജപാക്‌ പുരസ്‌കാരം രമേശ്‌ ചെന്നിത്തല സമ്മാനിച്ചു. അജപാക്‌ പ്രസിഡന്റ്‌ രാജീവ്‌ നടുവിലെമുറി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ മുഖ്യ അതിഥി ആയിരുന്നു. മുൻ എം ൽ എ പി സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ, കെ  എം  രാജു, രാമകൃഷ്ണൻ കെ. കെ.  ബാബു രാജ്, രാജലക്ഷ്മി അമ്മ, അഡ്വ: ജോർജ് തോമസ്,  സണ്ണി പത്തിചിറ, ജോൺസൺ പാണ്ടനാട്,ലിബു പായിപ്പാടൻ,  ഇന്ദിര ചന്ദ്രബാബു, ഫിലിപ്പ് തോമസ് എന്നിവർ സംസാരിച്ചു. ജനറൽ കോർഡിനേറ്റർ ബിനോയ്‌ ചന്ദ്രൻ സ്വാഗതവും,  ട്രഷറർ കുര്യൻ തോമസ് നന്ദിയും പറഞ്ഞു. യോഗത്തിന് മുമ്പ് ആലപ്പുഴ എം പി  എ  എം  ആരിഫ് എത്തി ആശംസകൾ നേർന്നു.