2022 ആദ്യ പകുതിയിൽ 392.94 ദശലക്ഷം ഇടപാടുകൾ കുവൈത്തിൽ ഓൺലൈനായി നടത്തി

കുവൈത്ത് സിറ്റി: ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022ലെ ആദ്യ ആറ് മാസങ്ങളിൽ പൗരന്മാരും പ്രവാസികളും 392.94 ദശലക്ഷം സാമ്പത്തിക ഇടപാടുകൾ ഓൺലൈനായി നടത്തി.  2021-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 107.14 ദശലക്ഷം ഇടപാടുകൾ കൂടുതലായി നടന്നു( 37.5% വർദ്ധനവ്) . 2022 ജനുവരി മുതൽ ജൂൺ വരെ  മൊത്തം ഇടപാടുകളുടെ 11% എടിഎമ്മുകൾ വഴി ആയിരുന്നു, 28% പേർ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തി. അതേസമയം പോയിന്റ് ഓഫ് സെയിൽ (PoS) വഴി  ബാങ്ക് കാർഡുകൾ നേരിട്ടുള്ള പെരിമെന്റുകൾ നടത്തിയത് 61 % വരും.മൊത്തം 61% ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ നടന്നു. കുവൈറ്റിനുള്ളിൽ 226.9 ദശലക്ഷം പർച്ചേസുകളും വിദേശത്ത് 13.13 ദശലക്ഷം ക്രെഡിറ്റ് കാർഡ് പർച്ചേസുകളും ഉൾപ്പെടെ 240 ദശലക്ഷത്തിൻ്റെ ഇടപാടുകൾ നടന്നു. 2022 ഏപ്രിലിനും ജൂൺ മാസത്തിനും ഇടയിൽ 121.32 ദശലക്ഷം നേരിട്ടുള്ള പർച്ചേസുകൾ നടന്നു, കുവൈറ്റിനുള്ളിൽ 114.8 ദശലക്ഷവും വിദേശത്ത് 6.49 ദശലക്ഷവും ഉൾപ്പെടുന്നു. വാർഷിക അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തുമ്പോൾ, 2022 ന്റെ ആദ്യ പകുതിയിൽ പൊതുജനങ്ങളുടെ പർച്ചേസ്   48% വർദ്ധിച്ചു, 77.74 ദശലക്ഷം മൂല്യം വരും ഇത്, 2021 ൽ അതേ കാലയളവിൽ  നടത്തിയ  ഇടപാടുകളെ അപേക്ഷിച്ച് 162.3 ദശലക്ഷം വർദ്ധനവുണ്ട്