മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ധി​ക്ക് കാ​പ്പ​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ യു​പി സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

0
30

യു​എ​പി​എ ചു​മ​ത്തി ജയിലിൽ അടച്ചിരിക്കുന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ധി​ക്ക് കാ​പ്പ​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ യു​പി സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്.ചീ​ഫ് ജ​സ്റ്റി​സ് യു.​യു.​ല​ളി​തും ജ​സ്റ്റി​സ് ര​വീ​ന്ദ്രാ ഭ​ട്ടും അ​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.  അ​ടു​ത്ത മാ​സം അ​ഞ്ചി​നു മു​മ്പ് മ​റു​പ​ടി ന​ല്‍​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്.കേ​സ് അ​ടു​ത്ത മാ​സം 9ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കേ​സി​ല്‍ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.സി​ദ്ധി​ക്ക് കാ​പ്പ​ന്‍ യു​പി​യി​ലെ​ത്തി​യ​ത് ഹ​ത്രാ​സ് പീ​ഡ​ന​ക്കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നാ​ണെ​ന്ന് കാ​പ്പ​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. 2020 ഒ​ക്ടോ​ബ​റി​ലാ​ണ് സി​ദ്ധി​ക്ക് കാ​പ്പ​ന്‍ അ​ട​ക്ക​മു​ള്ള നാ​ലു പേ​രെ യു​എ​പി​എ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.