സാൽമി റോഡിൽ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ കൈവശം ഇരിക്കുന്ന സ്ഥലം സംയോജിത കാർ പാർക്കിനായി നൽകും

കുവൈത്ത് സിറ്റി: സാൽമി റോഡിൽ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ കൈവശം ഇരിക്കുന്ന സ്ഥലം സംയോജിത കാർ പാർക്കിനായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കൈമാറും . ഇതുമായി ബന്ധപ്പെട്ട്  വൈദ്യുതി, ജല മന്ത്രാലയത്തിൽ നിന്ന് വാണിജ്യ മന്ത്രാലയം സോപാധിക അനുമതി നേടിയതായി  ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു ,  2022 ജൂലൈ 27 ന് രണ്ട് മന്ത്രാലയ അധികൃതരും കൂടിക്കാഴ്ച നടത്തിയിരുന്നു