കുവൈത്തിൽ 30 ലക്ഷത്തോളം പ്രവാസികൾ, കൂടുതലും ഇന്ത്യക്കാര്‍

0
25

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 2022ലെ ആദ്യ ആറു മാസത്തിനിടയില്‍ രാജ്യത്തെ ജനസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായതായി .78,000ത്തിലേറെ പേരുടെ വര്‍ധനവാണ് ഇക്കാലയളവിൽ ഉണ്ടായിരിക്കുന്നത്.

2021 ഡിസംബര്‍ അവസാനത്തില്‍ 43.8 ലക്ഷമായിരുന്നു  ജനസംഖ്യ 2022 ജൂണ്‍ മാസാവസാനം  44.6 ലക്ഷമായി വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 ഡിസംബര്‍ അവസാനത്തില്‍ 28.9 ലക്ഷമായിരുന്നു പ്രവാസി ജനസംഖ്യ. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ അവസാനമായതോടെ അത് 29.6 ലക്ഷമായി വര്‍ധിച്ചു. 65,288 പേരാണ് ഈ കാലയളവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പുതുതായി കുവൈറ്റില്‍ എത്തിയത്. ഇതേ കാലയളവില്‍ സ്വദേശികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ 14.8 ലക്ഷമായിരുന്നു സ്വദേശി ജനസംഖ്യയെങ്കില്‍ ഈ വര്‍ഷം ആദ്യ പകുതി പൂര്‍ത്തിയാവുമ്പോഴേക്ക് 13400 പേര്‍ വര്‍ധിച്ച് 15 ലക്ഷം ആയി മാറി