പുകവലി നിരോധനം; നിയമം ലംഘിച്ചാൽ 5000 ദിനാർപിഴ

0
6

കുവൈത്ത് സിറ്റി: കുവൈത്തിൽ പൂർണ്ണമായും ഭാഗികമായും അടച്ച പൊതുസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന പുകവലി നിരോധനം പുകയില സിഗരറ്റുകൾക്ക് മാത്രമല്ല മറിച്ച്, ഇലക്ട്രോണിക് സിഗരറ്റുകൾ, ഇലക്ട്രോണിക് ഹുക്ക (ഷിഷ), മറ്റ് ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുന്നുവെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) ഔദ്യോഗിക വക്താവ് ഷെയ്ഖ അൽ ഇബ്രാഹിം വ്യക്തമാക്കി.

നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുകവലിക്കാർക്കും സ്ഥാപന ഉടമകൾക്കും മുന്നറിയിപ്പ് നൽകുന്നതിന് EPA ബോധവൽക്കരണ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത് തുടരുന്നതായും ഷെയ്ഖ അൽ-ഇബ്രാഹിം എടുത്തുപറഞ്ഞു.

പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ  “പുകവലി പാടില്ല” എന്ന ബോർഡ് സ്ഥാപിക്കണം . ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 5,000 KD വരെ പിഴ ചുമത്തും എന്നും അവർ മുന്നറിയിപ്പ് നൽകി

പൊതു സ്ഥലങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് – സർക്കാർ, സ്വകാര്യ ഭരണ സ്ഥാപനങ്ങൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, ഇവയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, അനക്സുകൾ കൂടാതെ അവരുടെ പരിധിയിൽ വരുന്ന എല്ലാ സൈറ്റുകളുമാണ്.