കുവൈത്ത് സിറ്റി: വിദേശികളുടെ താമസ നിയമത്തിലെ ആർട്ടിക്കിൾ 16 ( സുസ്ഥിര ജീവിതമാർഗങ്ങളില്ലാത്ത താമസക്കാരനെയും നാടുകടത്താൻ വ്യവസ്ഥ ചെയ്യുന്നു) പ്രകാരം ഈ വർഷാദ്യം മുതൽ ഇതുവരെ 15,000 പ്രവാസികളെ നാടുകടത്തി. നിയമാനുസൃതുല്ലാത്ത മാർക്കറ്റുകളിലും വഴിയോര കച്ചവടക്കാരെ കണ്ടെത്തുന്നതിനും അധികൃതർ പരിശോധന നടത്തുന്നുണ്ട് . ഇത്തരം തെരുവ് കച്ചവടക്കാരെയും അവരിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിന് റെസിഡൻസി അഫയേഴ്സ് അധികൃതർ വ്യക്തമാക്കി.
പ്രവാസിയുടെ റസിഡൻസി രേഖകൾ സാധുവാണെങ്കിലും, നിയമലംഘനം നടത്തുന്ന സ്ഥലത്ത് നിന്ന് പിടിക്കപ്പെടുകയോ അല്ലെങ്കിൽ ക്രമരഹിതമായ മാർക്കറ്റിൽ നിന്ന് പിടിക്കപ്പെടുകയോ ചെയ്താൽ പോലും, നാടുകടത്തലിലേക്ക് റഫർ ചെയ്യപ്പെടും.