കുവൈത്ത് സിറ്റി : പിഡിപിയുടെ പോഷക സംഘടനയായ പി.സി.എഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ് കാമ്പയിൻ തുടക്കം കുറിച്ചു. പഴയകാല പ്രവർത്തകനായ ഫാറൂഖ് മൊയ്തീന് നൽകികൊണ്ട് പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ആരിക്കാടി ഉത്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഹുമയൂൺ അറക്കൽ, ഷുക്കൂർ കിളിയന്തിരിക്കൽ, സിദ്ദീഖ് പൊന്നാനി, അബ്ദുൽവഹാബ് ചുണ്ട, ഫസലുദീൻ പുനലൂർ എന്നിവർ സംബന്ധിച്ചു.