ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പ്രവാസികളുടെയും സ്വദേശികളുടെയും ചിലവിൽ 30% വർദ്ധന

0
27

കുവൈത്ത് സിറ്റി: മുൻവർഷങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഈ വർഷത്തിന്റെ ആദ്യ പകുതി വരെ(ജനുവരി മുതൽ ജൂൺ വരെ) പൗരന്മാരുടെയും താമസക്കാരുടെയും ചിലവുകളിൽ 30% വർധനയുണ്ടായി. 2022 ജൂൺ അവസാനത്തോടെ ചിലവ് കണക്കുകൾ നോക്കുകയാണെങ്കിൽ  ചെലവ് 4.66 ബില്യൺ ദിനാർ വർധിച്ച്   20.44  ബില്യൺ ദിനാറിലെത്തി, 2021 ജൂൺ അവസാനത്തിൽ ഇത്  15.78 ബില്യൺ ദിനാറായിരുന്നു.

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർദ്ധനയ്ക്ക് പ്രധാന കാരണമായത്, വിൽപ്പന പോയിന്റുകൾ വഴിയുള്ള ഇടപാടുകൾ വർദ്ധിച്ചതാണ് (ബാങ്ക് കാർഡ് ഉപയോഗിച്ച് നേരിട്ട് വാങ്ങൽ) 1.8 ബില്യൺ ദിനാർ ആയാണ് ഇത് വർധിച്ചത്. ഓൺലൈൻ വാങ്ങലുകളിൽ 2.4 ബില്യൺ ദിനാറിന്റെ വർദ്ധനവും രേഖപ്പെടുത്തി.