എം.ബി രാജേഷ് ചൊവ്വാഴ്ച രാവിലെ 11ന് രാജ്ഭവനില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേ സമയം വകുപ്പുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ എം.വി ഗോവിന്ദന് കൈകാര്യം ചെയ്തിരുന്ന തദ്ദേശം, എക്സൈസ് വകുപ്പുകള്‍ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യതയെന്നാണ് സൂചന. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും.
ഭൂരിപക്ഷമുറപ്പായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീര്‍ പുതിയ നിയമസഭാ സ്പീക്കറാകും. സ്പീക്കര്‍ സ്ഥാനാഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.