എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

0
21

കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്‌ക്ക് 12.30 ന് തൃശൂർ പ്രസ് ക്ലബിൽ മന്ത്രി ആർ ബിന്ദു റാങ്ക് പ്രഖ്യാപനം നടത്തും. ജൂലായ് 4 ന് നടത്തിയ പ്രവേശന പരീക്ഷയുടെ സ്കോർ മൂല്യനിർണ്ണയത്തിന് ശേഷം ഓഗസ്റ്റ് 3 ന് പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നിവയ്ക്ക് ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിനും തുല്യപരിഗണന നൽകിയുള്ള സ്റ്റാന്റേഡൈസേഷനിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.