ബദർ അൽ സമാ മെഡിക്കൽ സെൻറർ പ്രവർത്തന മേഖല വിപുലീകരിക്കുന്നു

0
19

കുവൈത്ത് സിറ്റി: ബദർ അൽ സമാ മെഡിക്കൽ സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. മുഹമ്മദ് പി.എ., അബ്ദുൾ ലത്തീഫ്, ഡോ. ശരത് ചന്ദ്ര (സി.ഇ.ഒ.) യും കുവൈത്തിലെ ബിസിനസ് അസോസിയേറ്റ് ഡോ. ഫഹദ് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന യോഗത്തിൽ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖും ഉണ്ടായിരുന്നു.

ഫർവാനിയയിലെ നിലവിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ചും 2025 ഓടെ സാൽമിയ, ഹവല്ലി, ഫഹാഹീൽ തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾ വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

ബദർ അൽ സമ & അൽ ഹിലാൽ ഗ്രൂപ്പ് ഹോസ്പിറ്റലുകൾ, മെഡിക്കൽ സെന്ററുകൾ, പോളിക്ലിനിക്കുകൾ എന്നിവയ്ക്ക് ജിസിസിയിൽ ഉടനീളം 26 കേന്ദ്രങ്ങളും, 6000 ജീവനക്കാരുമുണ്ട്.  പ്രതിദിനം 20,000 രോഗികൾക്കാണ് ഇവിടെ സേവനം നൽകുന്നത്.

കുവൈറ്റിൽ, 2017 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ യൂറോളജി, ഓർത്തോപീഡിക്‌സ്, ജനറൽ സർജറി, പീഡിയാട്രിക്‌സ്, ഇഎൻടി, ഡെന്റിസ്ട്രി, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി & കോസ്‌മെറ്റോളജി, ജനറൽ / ഇന്റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളും ഫാർമസി, കോൾ സെന്റർ എന്നിവയുമുണ്ട്