കുവൈത്തിൽ നഴ്സറികൾക്ക് ഈടാക്കാവുന്ന പരമാവധി ഫീസ് 1800 ദിനാർ

0
16

കുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്സറികളിൽ ഈടാക്കാവുന്ന പരമാവധി ഫീസ് നിശ്ചയിച്ച്   വാണിജ്യ-വ്യവസായ , സാമൂഹികകാര്യ മന്ത്രിയായ ഫഹദ് അൽ-ശരിയാൻ. അധ്യയന വർഷത്തിൽ ഓരോ കുട്ടിയിൽ നിന്നും ഈടാക്കുന്ന ഫീസ് 1800 ദിനാർ കവിയാൻ പാടില്ല.  പ്രതിമാസ പ്രീമിയം 200 ദിനാർ കവിയരുത്. നേഴ്സറികൾ നൽകുന്ന സേവനങ്ങളും പ്രവർത്തനങ്ങളും കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് മന്ത്രാലയം നഴ്സറികൾക്ക് ഫീസ് നിശ്ചയിച്ചത്.

ഒരേ പേരിൽ നഴ്സറിയുടെ കൂടുതൽ ശാഖകൾ തുറക്കാനുള്ള അനുമതിക്ക് ഒഴികെ,  നഴ്സറി ലൈസൻസ് ഉടമയ്ക്ക് ഒന്നിലധികം ലൈസൻസുകൾ നൽകുന്നത് നിരോധിച്ചതായും മന്ത്രി തല ഉത്തരവിലുണ്ട്.

മുൻകൂർ അപേക്ഷിച്ച് രേഖാമൂലമുള്ള അനുമതി ലഭിക്കാതെ മറ്റുള്ളവർക്ക് ലൈസൻസ് കൈമാറുന്നതും നിരോധിച്ചു. ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷകൻ  കുവൈറ്റ് സ്വദേശി ആയിരിക്കണം, ഡിപ്ലോമ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദധാരി ആയിരിക്കണം കൂടാതെ ഒരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ഉണ്ടായിരിക്കുകയും അരുത് .