റെസിഡൻഷ്യൽ ഏരിയകളിലെ കടകളുടെ സമയം പരിമിതപ്പെടുത്തിയേക്കും

0
23

കുവൈത്ത് സിറ്റി: സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതി ചെയ്യുന്ന കടകളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തിയേക്കും എന്ന് റിപ്പോർട്ടുകൾ. കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതർ നിർദ്ദേശം മുന്നോട്ടുവച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്  .സെൻട്രൽ മാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ളവയുടെ പ്രവർത്തന സമയം പരമാവധി അർദ്ധരാത്രി 12 മണി വരെ പരിമിതപ്പെടുത്തണമെന്നാണിതിൽ പറയുന്നത്.  മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട വകുപ്പിന് ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും അറബിക് പത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തിരുന്നു.