കുവൈത്തിൽ സർക്കാർ കെട്ടിടങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും

0
28

കുവൈത്ത് സിറ്റി:  കുവൈത്തിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് കുവൈത്ത് ജല വൈദ്യുതി മന്ത്രി അലി അൽ മൂസ . ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിർദിഷ്ട സ്ഥലങ്ങളിൽ സർക്കാർ കെട്ടിടങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, സഹകരണ സംഘങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ പാർപ്പിട കേന്ദ്രങ്ങൾ  എന്നിവ ഉൾപ്പെടുന്നതായി മന്ത്രി വിശദീകരിച്ചു.

ആഗോള മാതൃകയിൽ കുവൈത്തിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുവാനുള്ള സാധ്യത മുന്നിൽകണ്ടാണ് മന്ത്രാലയം  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.