കുവൈത്തിൻ്റെ ഫോറിൽ റിസർവ് ജൂലൈയിൽ 9% വർദ്ധിച്ചു

0
17

കുവൈത്ത് സിറ്റി:  കുവൈത്തിൻ്റെ ഫോറിൻ റിസർവ് 9.09 ശതമാനം വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ജൂലൈ വരെയുള്ള കണക്കാണിത്. വിദേശ കറൻസി കരുതൽ, വിദേശത്ത് നേരിട്ടുള്ള നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെയാണിത്.

2021 ജൂലൈയിലെ കുവൈത്തിന്റെ ഔദ്യോഗിക കരുതൽ ശേഖരം 14.435 ബില്യൺ ദിനാർ (47.001 ബില്യൺ ഡോളർ) ആണ്. 2021 ജൂലൈയിൽ ഇത്  13.233 ബില്യണുമായി ദിനാർ (43.087 ബില്യൺ ഡോളർ) ആയിരുന്നു.പ്രതിമാസ അടിസ്ഥാനത്തിൽ, കുവൈറ്റിന്റെ വിദേശ കരുതൽ ശേഖരത്തിന്റെ മൂല്യം ജൂണിലെ 14.394 ബില്യൺ കെഡിയിൽ നിന്ന് ജൂലൈയിൽ 0.28 ശതമാനം വർധിച്ചു.