ഗോവയിൽമുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മൈക്കിള്‍ ലോബോ, ഡെലിലാ ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലെക്‌സിയോ സെക്വേറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നീ എംഎല്‍എമാരാണ് ബിജെപിയിൽ ചേർന്നെന്നാണ് റിപ്പോർട്ട്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്.
എംഎൽഎമാർ നിയമസഭാ സ്‌പീക്കറെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും സന്ദർശിച്ചു. ഗോവയില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണുള്ളത്. ഇതിൽ എട്ട് പേരാണ് ബിജെപിയിൽ ചേർന്നത്.