കുവൈത്ത് സിറ്റി : ലോകമെമ്പാടുമുള്ള എല്ലാതരം ഭക്ഷണങ്ങളും രുചികളും ഭക്ഷണ പ്രേമികൾക്ക് നൽകിക്കൊണ്ടുള്ള ഒട്ടനവധി സ്ഥാപനങ്ങളാണ് ഭക്ഷണ വ്യാപാര മേഖലയിൽ കഴിഞ്ഞ കുറെ കാലത്തിനിടെ മുളച്ചുപൊന്തിയത്. വ്യത്യസ്തത ആവിഷ്കരിച്ച് സ്ഥാപനങ്ങൾ മത്സരക്ഷമതയും കൊണ്ടുവന്നു .റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിൽ വൈവിധ്യങ്ങൾ ഉണ്ടെങ്കിലും, പൗരന്മാർക്കും പ്രവാസികൾക്കും ഇടയിൽ ബർഗർ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
കുവൈറ്റിലെ റെസ്റ്റോറന്റുകളുടെ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി ഉപയോക്താക്കൾ ഏറ്റവുമധികം വാങ്ങിക്കുന്ന ഭക്ഷണമാണ് ബർഗർ മീൽസ്, ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങളിൽ ഏകദേശം 40 ശതമാനവും വരും ഇത്. ബർഗറുകൾ വിൽക്കുന്നതിൽ വൈദഗ്ധ്യമുള്ള പ്രശസ്ത ബ്രാൻഡുകളിലൊന്നി റാണ് മൊത്തം ഓർഡറുകളുടെ 25 ശതമാനത്തിലധികം ലഭിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഭക്ഷണം തയ്യാറാക്കലിന്റെയും ഡെലിവറിയുടെയും വേഗതയാണ് വലിയൊരു ശതമാനം ഉപഭോക്താക്കൾ ഇത് ആശ്രയിക്കാൻ കാരണമെന്നും കാരണം എന്നും പറയപ്പെടുന്നു. അതോടൊപ്പം ഓരോ റസ്റ്റോറന്റുകളും തനതായ രീതിയിൽ പ്രാദേശികമായ ഭക്ഷണവൈവിധ്യങ്ങളും ചേർത്ത് നവീകരിക്കാൻ ശ്രമിക്കുന്നതും ഈ ഭക്ഷണത്തിന് ആരാധകർ വർദ്ധിക്കാൻ കാരണമായതായി വിലയിരുത്തിയിട്ടുണ്ട്