സഹോദിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി; ആറ് പേര്‍ അറസ്റ്റില്‍

0
48

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  കുട്ടികളെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.കരിമ്പന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോട്ടു, ഹഫീസുല്‍ റഹ്മാന്‍, ഹാരിഫ്, സുഹൈല്‍, ജുനൈദ്, കരീമുദീന്‍ എന്നിവരാണ് പിടിയിലായത്.

ചോട്ടു എന്ന ആളാണ് പെണ്‍കുട്ടികളെ കൊണ്ടു പോയത്. ഇവരെ ബൈക്കില്‍ പാടത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൈല്‍, ജുനൈദ് എന്നീ പ്രതികള്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്